റിയാലിറ്റി ഷോകളിലെ അവതാരകയായും നടിയായും തിളങ്ങുന്ന രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ചര്‍ച്ചയാകുന്നു. ദിവ്യ ജോസ് എന്ന കോളേജ് കാലത്തെ സുഹൃത്താണ് രഞ്ജിനി ഹരിദാസിന് ഫോട്ടോ അയച്ചുകൊടുത്തത്. കോളേജ് കാലത്തെ പരിപാടിയില്‍ രഞ്ജിനിയും സംഘവും നൃത്തം ചെയ്യുന്നതാണ് ഫോട്ടോ.
പ്രിയപ്പെട്ട കൂട്ടുകാരി ഫോട്ടോയിലൂടെ സെന്റ് തെരാസ് കോളേജിലെ പഴയ ഓര്‍മകളിലേക്ക് തന്നെ കൊണ്ടുപോയി. ഒരിക്കലും മറക്കാനാകാത്ത ചില ഓര്‍മകളാണ് അത് തന്നെ ചിത്രത്തില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണോയെന്നും രഞ്ജിനി ഹരിദാസ് ചോദിക്കുന്നു. ഒരു ക്ലൂ. കുറച്ച് ശരീരഭാഗം കാണിക്കുന്ന ഒരേയൊരാള്‍ ഞാനാണ്. അത് അനുവദനീയമായിരുന്നില്ലെങ്കിലും സംഭവം പക്ഷേ ബോധപൂര്‍വമായിരുന്നു. എന്നാല്‍ അതുകാരണം ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. എന്റെ ടീം അതൊക്കെ പരിഹിരിക്കുകയും ചെയ്തുവെന്ന് രഞ്ജിനി ഹരിദാസ് കുറിക്കുന്നു.
https://www.instagram.com/p/CCYbPe_HG2C/?utm_source=ig_embed
Post Your Comments