വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു; പ്രമുഖതാരത്തിനെതിരെ ‘നേക്കഡ്’ നായിക

അവിടെ എത്തിയപ്പോള്‍ സ്ത്രീകളടക്കം 150 ഓളം ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു. എന്നാല്‍ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ലൈംഗികത പ്രമേയമാക്കി രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ നേക്കഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വീറ്റി. തെലുങ്ക് നടി റാഷി ഖന്നയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് താരം. നായിക ആകുന്നതിനു മുന്പ് കോസ്റ്റിയൂം ഡിസൈനര്‍ ആയി ജോലി ചെയ്തിരുന്ന സ്വീറ്റിയുടെ യഥാര്‍ത്ഥ പേര് ശ്രീ രാപക എന്നാണ്.

കോസ്റ്റിയൂം ഡിസൈനറായിരുന്ന കാലത്ത് തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയില്‍ റാഷി ഖന്ന പെരുമാറി എന്നാണ് സ്വീറ്റിയുടെ ആരോപണം. “സുപ്രീം എന്ന സിനിമയില്‍ ഞാനായിരുന്നു കോസ്റ്റിയൂം ഡിസൈനര്‍. മൂന്ന് മണിയായപ്പോള്‍ സാരിയുടെ ഡ്രെയ്പ് ശരിയാക്കണം എന്ന് ആവശ്യപ്പെട്ട് റാഷി ഖന്ന എന്നെ വിളിച്ചു. അവിടെ എത്തിയപ്പോള്‍ സ്ത്രീകളടക്കം 150 ഓളം ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു. എന്നാല്‍ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്. അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു. പട്ടാസ് എന്ന ധനുഷ് ചിത്രം ഒരുക്കിയ സംവിധായകന്‍ അനില്‍ രവിപുഡിക്കും റാഷി എന്നോട് അപമര്യാദയായി പെരുമാറുന്ന കാര്യം അറിയാം” സ്വീറ്റി വെളിപ്പെടുത്തി

ഡാന്‍സ് മാസ്റ്റര്‍ രാജു സുന്ദരം മാസ്റ്ററോടും റാഷിയുടെ പെരുമാറ്റത്തെ കുറിച്ച്‌ താന്‍ പറഞ്ഞതായും സ്വീറ്റി ഒരു തെലുങ്ക് മാധ്യമത്തോട് പറഞ്ഞു

Share
Leave a Comment