GeneralLatest NewsTV Shows

വാസന്തിയായി ഇനി മീരയില്ല!! സീരിയലില്‍ നിന്നും താന്‍ പുറത്തേക്ക് പോവുകയാണെന്നു നടി മീര കൃഷ്ണന്‍

പക്ഷെ ഇന്ന് എനിക്ക് സങ്കടമുണ്ട്. കാരണം നായഗിയിലെ എന്റെ ക്യാരക്ടര്‍ അവസാനിച്ചു. ഈ ടീമുമൊത്തുള്ള എന്റെ അവസാന ഷൂട്ടിംഗ് ദിവസമായിരുന്നു ഇന്ന്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സീരിയല്‍ അഭിനേതാക്കള്‍. സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടി മീര കൃഷ്ണന്‍ വാസന്തിയായി ഇനി ഉണ്ടാകില്ലെന്ന് തുറന്നു പറയുന്നു. തമിഴിലെ ജനപ്രിയ പരമ്പരയായ നയാഗിയിലെ കഥാസന്ദര്‍ഭങ്ങള്‍ മാറുന്നതും മീര അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിന്റെ റോള്‍ പരമ്ബരയില്‍ നിന്നും അവസാനിച്ചത് കൊണ്ടാണ് പിന്മാറുന്നതെന്നും നടി പറയുകയാണ്.

‘ശരിക്കും എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. നയാഗി യ്‌ക്കൊപ്പമുള്ള എന്റെ യാത്ര ശരിക്കും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. അപ്രതീക്ഷിതമായിട്ടാണ് സീരിയലില്‍ അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. അതുപോലെ ഇപ്പോള്‍ ഇന്നാണ് നയാഗി സീരിയലിലെ ഷൂട്ടങ്ങിലെ എന്റെ അവസാന ദിവസമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

നയാഗി ടീമിനൊപ്പം ആയിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് മാറി നിന്നത് പോലും അനുഭവപ്പെട്ടിരുന്നില്ല. നയാഗി ടീമിന് മുഴുവന്‍ പ്രത്യേകിച്ച്‌ സംവിധായകന്‍ കുമാരന്‍ സാറിന് നന്ദി പറയുകയാണ്. വളരെ മികച്ചൊരു സംവിധായകനാണ് അദ്ദേഹം. മുഴുവന്‍ ടീമിനും എന്നെ പിന്തുണച്ച ആളുകള്‍ക്കും വളരെയധികം നന്ദി. പ്രത്യേകിച്ചും എന്റെ കൂടെ അഭിനയിച്ച കലാകാരന്മാര്‍, അംബിക മാം, ഞങ്ങളുടെ ക്യാമറമാന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ആളുകള്‍, എന്റെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചിത്ര മാം, ഞങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍, പ്രത്യേകിച്ചും എന്റെ നിര്‍മ്മാതാവും സ്‌പോണ്‍സര്‍ അങ്ങനെ എല്ലാവര്‍ക്കും നന്ദി.

നയാഗിയെകുറിച്ചു എന്ത് എഴുതിയാലും, അല്ലെങ്കില്‍ ഈ പരമ്ബരയെക്കുറിച്ചുള്ള എന്തെങ്കിലും വാര്‍ത്തകളോ ചിത്രങ്ങളോ അപ്ഡേറ്റു ചെയ്യുമ്ബോഴെല്ലാം എനിക്ക് അഭിമാനവും സന്തോഷവും ആണ് തോന്നുന്നത്. പക്ഷെ ഇന്ന് എനിക്ക് സങ്കടമുണ്ട്. കാരണം നായഗിയിലെ എന്റെ ക്യാരക്ടര്‍ അവസാനിച്ചു. ഈ ടീമുമൊത്തുള്ള എന്റെ അവസാന ഷൂട്ടിംഗ് ദിവസമായിരുന്നു ഇന്ന്.

ആരാധകരുടെ സ്‌നേഹവും പിന്തുണയും വിശ്വസിക്കാന്‍ കഴിയാത്ത അത്രയും ലഭിച്ചിട്ടുണ്ട്. വസന്തി എന്ന കഥാപാത്രം എല്ലായിപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നു തന്നെ നില്‍ക്കും. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു” താരം ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പില്‍ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button