എന്നാണ് ഈ പേടിസ്വപ്‌നം അവസാനിക്കുക; മലൈക അറോറ

മലൈക താമസിക്കുന്ന ഫ്‌ളാറ്റില്‍ ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ബില്‍ഡിംഗ് അടച്ച്‌ സീല്‍ ചെയ്തിരുന്നു.

കോവിഡ് 19 വായുവിലൂടെ പകരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആശങ്കള്‍ പങ്കുവച്ചു പ്രമുഖ ബോളിവുഡ് നടി മലൈക അറോറ. ‘കോവിഡ് വായുവിലൂടെ സഞ്ചരിക്കും, 8 മണിക്കൂര്‍ അന്തരീക്ഷത്തില്‍ തുടരും. അതുകൊണ്ട് നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം’ എന്ന വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് മലൈകയുടെ പോസ്റ്റ്‌.

എപ്പോഴാണ് ഈ പേടി സ്വപ്‌നം അവസാനിക്കുക എന്നാണ് മലൈക കുറിച്ചിരിക്കുന്നത്. നേരത്തെ മലൈക താമസിക്കുന്ന ഫ്‌ളാറ്റില്‍ ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ബില്‍ഡിംഗ് അടച്ച്‌ സീല്‍ ചെയ്തിരുന്നു.

Share
Leave a Comment