
സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന വലിയ ആക്ഷേപം സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ സ്വര്‍ണക്കടത്ത് കേസും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണും തമ്മില്‍ കൂട്ടിയിണക്കിയ യുവ നടി അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് വിവാദമാകുന്നു.
ശനിയാഴ്ച വമ്ബന്‍ രാഷ്ട്രീയ അഴിമതി, ഞായറാഴ്ച സര്‍പ്രൈസ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്നായിരുന്നു അഹാനയുടെ പോസ്റ്റ്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നതരം പോസ്റ്റുകള്‍ ഉത്തരവാദിത്വപ്പെട്ട നടി തന്നെ പോസ്റ്റ് ചെയ്യുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് പലരും വിമര്‍ശിക്കുന്നു.
Post Your Comments