ബോളിവുഡ് സൂപ്പർ താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ബോളിവുഡില്‍ സ്വജനപക്ഷപതാത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്നും കോഫി വിത്ത് കരണ്‍ എന്ന ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചെന്നും ആരോപിച്ച് സംവിധായകന് നേരെ സൈബര്‍ ആക്രണണവും രൂക്ഷമാണ്.
ഇതിനിടയിൽ പലരും കരണിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തും പ്രതിഷേധിച്ചു. ആരോപണങ്ങള്‍ രൂക്ഷമായതോടെ കരണ്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് സംവിധായകന്റെ സുഹൃത്ത് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്. മൂന്ന് വയസുള്ള കരണിന്റെ ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെയും ആക്രമണം നടക്കുകയാണെന്നും കരണിന്റെ സുഹൃത്ത് വ്യക്തമാക്കി.
കൂടാതെ കരണിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കൊല്ലുമെന്ന ഭീഷണിയുമുണ്ട്. സുശാന്തിന്റെ മരണത്തിന് പകരമായി കരണിനോട് ആത്മഹത്യ ചെയ്യാനാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ വിഷയത്തില്‍ കരണ്‍ പ്രതികരിക്കില്ല. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയ നിര്‍ദ്ദേശവും അതായിരുന്നു. പ്രശ്‌നങ്ങള്‍ സിനിമയ്ക്കപ്പുറമായിരിക്കുന്നു എന്നും സുഹൃത്ത് പറയുന്നു.
കൂടാതെ, തങ്ങള്‍ കരണിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്. ഇത്രയും ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം. സുശാന്തിന്റെ മരണത്തില്‍ കരണിനെ എന്തിനാണ് പഴിക്കുന്നതെന്നും കരണിന്റെ സുഹൃത്ത് ചോദിക്കുന്നു. ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്തത്.
Post Your Comments