നിലവിലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിച്ച് നടിയും സംവിധായികയുമായ പൂജ ഭട്ട്. സംവിധായകന് മഹേഷ് ഭട്ടിന്റെ മകളാണ് പൂജ.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. അഭിനേതാക്കള്‍, സംഗീതജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് അവസരം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത ബാനറിനെയാണ് ഇപ്പോള്‍ ആക്ഷേപിക്കുന്നതെന്നാണ് പൂജ പറയുന്നത്, സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച നടി കങ്കണ റണൗട്ടിനെയും ലോഞ്ച് ചെയ്തത് ഭട്ട് കുടുംബാംഗമായ വിശേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസിന്റെ ബാനറിലാണെന്നും പൂജ ട്വീറ്റ് ചെയ്തു. അനുരാഗ് ബസു സംവിധാനം ഗ്യാങ്സ്റ്റര്‍ ആയിരുന്നു കങ്കണയുടെ ആദ്യ ചിത്രം.
എന്നാൽ കരണ്‍ ജോഹറിന് പുറമേ പൂജ ഭട്ടിന്റെ സഹോദരി ആലിയ ഭട്ട്, സല്മാന് ഖാന് എന്നിവര്‍ക്കെതിരെയും സ്വജനപക്ഷപാതത്തെ കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. താരങ്ങളുടെ മക്കള്‍ മറ്റു നല്ല അഭിനേതാക്കളുടെ അവസരം നശിപ്പിക്കുകയാണ് അവരില്‍ നിന്നും കവരുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണവും ശക്തമായിരുന്നു.
Have been asked to comment on the hot topic Nepotism that people are raging about. As someone who hails from a ‘family’ that has launched more new talent-actors,musicians & technicians,than the entire film industry combined I can only laugh.Facts don’t find takers. Fiction does.
— Pooja Bhatt (@PoojaB1972) July 8, 2020
Post Your Comments