
പരസ്പരം എന്ന പരമ്പരയില്‍ ദീപ്തി ഐപീസ് ആയി കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഗായത്രി അരുണ്‍. അമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നടി ഗായത്രി അരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകള്‍ വൈറൽ.
‘അമ്മയോ!!! പക്ഷേ അമ്മ ഒരുപാട് ചെറുപ്പം ആണല്ലോ!!!’ ഈ കമന്റു കേൾക്കുമ്പോ അമ്മയുടെ മുഖത്തു വിടർന്ന ഒരു ചിരിയും എന്റെ മുഖത്തു ഒരു പുച്ഛ ചിരിയും വരുന്നത് തികച്ചും സ്വാഭാവികം!! പക്ഷേ, ഇത്തരം കമന്റുകൾ ഞങ്ങൾ രണ്ടുപേരും അക്ഷരാർത്ഥത്തിൽ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്തെന്നാൽ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരു അമ്മ മകൾ ബന്ധത്തേക്കാൾ ഒരുപാട് മാനങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം…’ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഗായത്രി കുറിച്ചത്.
Post Your Comments