സൂപ്പർ താരങ്ങളായ അനുഷ്ക്ക ശര്‍മ്മയും വിരാട് കോഹ്ലിയും ലോക്ഡൗണില്‍ പാചക, വര്‍ക്കൗട്ട് വീഡിയോകള്‍ അടക്കം പങ്കുവച്ച് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. മെഷീന് വച്ച് ഭക്ഷണം തൂക്കി നോക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
എന്നാൽ വിരാടിന്റെ ഫിറ്റ്നസ് രഹസ്യമാണ് അനുഷ്ക്ക പങ്കുവച്ചിരിക്കുന്നത്. ”ഈ വീട്ടില്‍ അളന്നാണ് ഭക്ഷണം കഴിക്കുക” എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെ ഭാരം മെഷീനില്‍ വച്ച് അളന്നു നോക്കുന്ന വീഡിയോയാണിത്.
എന്നാൽ വിരാടാണ് വീഡിയോ ദൃശ്യം പകര്‍ത്തിയതെന്നും അനുഷ്ക്ക മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിന്റെ തൂക്കം നൂറ് വരെ മാത്രമേ പാടുള്ളുവെന്ന് വിരാടും അനുഷ്ക്കയും പറയുന്നതായും ചിരിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ലോക്ഡൗണില്‍ ഒന്നിച്ച് ചിലവഴിക്കാന്‍ ലഭിച്ച സമയം ആഘോഷമാക്കുകയാണ് അനുഷ്ക്കയും വിരാടും.
Post Your Comments