
മലയാള നടി അനശ്വര ഫെയ്സ് ബുക്കിൽ പങ്ക് വെച്ച ഒരു പോസ്റ്റ് തരംഗമാവുകയാണ്. നിങ്ങൾ പ്രകൃതിയെ സ്‌നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കുമെന്നാണ് താരം കുറിച്ചത്.
താരം ഒരു വെള്ളച്ചാട്ടത്തിന് അരികിൽ നിൽക്കുന്ന ഫോട്ടോയും പങ്ക് വെച്ചിട്ടുണ്ട്. ഗ്ലോബ് എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന് വന്ന അനശ്വര, സിനിമയിലേക്ക് പദമൂന്നിയത് മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ്.
ഹിറ്റ് ചിത്രങ്ങളായ സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ്.
https://www.facebook.com/anaswararajanofficial/posts/2641878699400282
Post Your Comments