CinemaGeneralLatest NewsMollywoodNEWS

ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണം കേട്ടോ; നീരജിന്റെ പണിപാളി ചലഞ്ച് ഏറ്റെടുത്ത് അജു വർഗീസ്; വൈറൽ വീഡിയോ

വീഡിയോയിൽ എനിക്കിതേ പറ്റൂവെന്നും താരം വ്യക്തമാക്കി

നടൻ നീരജ് മാധവിന്റെ സൂപ്പർഹിറ്റായ റാപ് സോങ് പണി പാളി ഇറങ്ങിയതിന് പിന്നാലെ പണിപാളി ചലഞ്ചും താരം മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആ ഗാനത്തിനായി ചലഞ്ച് ഏറ്റെടുത്ത് ചുവട് വെച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.

എന്നാൽ ഡാൻസ് അറിയാത്തവർക്കും ഇവിടെ ജീവിക്കണമെന്ന ക്യാപ്ഷനോട് കൂടി അജു വർഗീസ് പങ്ക് വെച്ചിരിക്കുന്ന വീഡിയോയിൽ എനിക്കിതേ പറ്റൂവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കിടിലൻ പണിപാളി ചലഞ്ച് ഏറ്റെടുത്ത അജു വർഗീസ് അത് കൊണ്ട് മാത്രം നിർത്തിയിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ് എന്നിവരെയും അദ്ദേഹം വെല്ലു വിളിച്ചിട്ടുണ്ട്. പ്രേക്ഷകർ ഇപ്പോൾ പണി കിട്ടിയ ആ താരങ്ങളുടെ പണി പാളി ചലഞ്ച് കാണുവാൻ കാത്തിരിക്കുകയാണ്.

https://www.facebook.com/watch/?v=701435687085367&t=24

shortlink

Related Articles

Post Your Comments


Back to top button