തെന്നിന്ത്യന്‍ യുവതാരവും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയില്‍ നിന്നും ഉറ്റവരും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല.
കഴിഞ്ഞ ദിവസം,ചിരഞ്ജീവിയുടെ ആത്മശാന്തിക്കായി വീട്ടിൽ നടത്തിയ പ്രത്യേക പ്രാർത്ഥനായോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ ആയിരുന്നു. ”പ്രിയപ്പെട്ട ചിരു…നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്’’ എന്ന കുറിപ്പോടെ മേഘ്ന മേഘ്ന പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
പ്രിയപ്പെട്ട ചിരു…നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്’ എന്നാണ് മേഘ്ന കുറിച്ചത്.
Post Your Comments