മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്കെതിരെ ആരോപണങ്ങള്‍ വീണ്ടും ഉയരുന്നു. സംവിധായിക വിധു വിന്‍സന്റ് ഡബ്ല്യു.സി.സിയില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെയാണ് സംഘടനയ്ക്കെതിരെ വിമര്‍ശനങ്ങക്ക് ശക്തമായത്. എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്‍മാര്‍ ആണെന്ന് സംഘടനയെ വിമര്‍ശിച്ച് നടി ഹിമ ശങ്കര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തില്‍ കൂടുതല്‍ ക്രിയേറ്റീവ് ആക്കുമെന്നും സിനിമയിലെ ‘അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്നും നടി കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം …. പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയില്‍ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കില്‍ പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകും …. എനിക്ക് പാര്‍വ്വതിക്ക് ഒരു മെയില്‍ എന്റെ സിനിമയുടെ details അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓര്‍മ്മ വരുന്നു …. ഒരു റെക്കൊനിഷന്‍ റിപ്ലെ എന്നത് ഒരു ക്ലിക്ക് away ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി . ഒരു NO ആണെങ്കിലും , it was respect…. ചിലപ്പോള്‍ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളില്‍ ചിലര് ഇവിടെ ഉണ്ടായിരിക്കാം …. ചിലപ്പോള്‍ തിരിച്ചും … WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ട് … പക്ഷേ ഒപ്പം സഞ്ചരിക്കാന്‍ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടല്‍ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല…. ഒറ്റക്ക് നില്‍ക്കുക … WCC കുറച്ച് പേരുടെ താത്പര്യങ്ങള്‍ അല്ല …. സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല …. പുറത്ത് നിന്ന് സപ്പോര്‍ട്ട് ചെയ്യും , അകത്ത് നില്‍ക്കാന്‍ എന്റെ സ്വഭാവം നിങ്ങള്‍ക്കു പറ്റിയതല്ല … എന്ന് പറഞ്ഞു കൊണ്ട് … വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു , എനിക്ക് അവരെ പേര്‍സണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ…. സപ്പോര്‍ട്ട് ചെയ്യാന്‍ ആളുള്ളവര്‍ക്ക് വിധു വിന്‍സന്റിനെ മനസിലാകണം എന്നില്ല …
ഞാന്‍ WCC യില്‍ active Partner അല്ല … എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങള്‍ ഉന്നയിച്ചപ്പോഴും … ഒരു കാള്‍ പോലും വിളിച്ചിട്ടില്ല … എന്ത് കൊണ്ട് എന്നതിന് ഒരു ആന്‍സര്‍ പ്രതീക്ഷിക്കുന്നു …. അല്ലെങ്കില്‍ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയില്‍ കാര്യമായി അഭിനയിക്കാത്ത ഞാന്‍ നിങ്ങള്‍ക്കു . അത്യാവശ്യം സിനിമകളില്‍ കൂടെ നില്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട് ഹേ… എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്‍മാര്‍ ആണ് … ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തില്‍ കൂടുതല്‍ ക്രിയേറ്റീവ് ആക്കും … ആരുടേയും താത്പര്യങ്ങള്‍ക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ …. OTT ക്കാലത്ത് പലതിനും പ്രസക്തി കുറയും… കാലം മാറുന്നു …
അത് ആണും പെണ്ണും ഓര്‍ത്താല്‍ നന്ന്…
Vidhu Vincent #WCC
Post Your Comments