കുടുംബപ്രേക്ഷകരുടെ പ്രിയ താരം പാര്‍വതി വിജയ് വിവാഹിതയായി. ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ പാർവതി നടി മൃദുല വിജയ് യുടെ സഹോദരിയാണ്.
കുടുംബവിളക്കിന്റെ ക്യാമറാമാനായ അരുൺ ആണ് പാര്‍വതിയുടെ വരൻ. മൂന്നു മാസത്തെ പ്രണയത്തെ തുടർന്നാണ് വിവാഹം. രഹസ്യമായായിരുന്നു പാർവതിയുടെയും അരുണിന്റേയും വിവാഹം. പാലോട് വനദുർഗ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
Post Your Comments