മലയാളത്തിൽ മുഹമ്മദ് മുസ്തഫ ആദ്യമായി സ്വതന്ത്ര്യ സംവിധായകനായ ചിത്രമാണ് കപ്പേള. കപ്പേളയുടെ കഥ പലയിടത്തായി 60-70 തവണ എങ്കിലും പറഞ്ഞെന്നാണ് സിനിമയ്ക്കായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് മുഹമ്മദ് മുസ്തഫ പറയുന്നത്.
മറിച്ച് തിയറ്റര്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ മൂന്നാഴ്ച ഓടി പടം മാറിപ്പോയേനെ. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ കൂടുതല്‍ പ്രേക്ഷകരെയാണ് കിട്ടിയത്. മുസ്തഫ വ്യക്തമാക്കുന്നു.
ശരിക്കും സംവിധാനം ദീര്‍ഘമായ പ്രക്രിയയാണ്. പടം സംവിധാനം ചെയ്യാമെന്ന് മറ്റുളളവരെ ബോധിപ്പിക്കണം. കഥ ബോധ്യപ്പെടുത്തണം. കപ്പേളയുടെ കഥ പോലും പല സ്ഥലങ്ങളിലായി അറുപത് എഴുപത് തവണ പറയേണ്ടി വന്നിട്ടുണ്ട്.
അടുത്തിടെ മലയാളത്തില്‍ നിന്ന് വലിയൊരു തുകയ്ക്കാണ് നെറ്റ് ഫ്‌ളിക്‌സ് വാങ്ങിയതെങ്കില്‍ പോലും സിനിമയ്ക്ക് ലാഭമുണ്ടായിട്ടില്ല. പക്ഷേ അത്തരം വിഷമങ്ങളെ ഇപ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ മറികടക്കാനാകുന്നുമുണ്ട്.
Post Your Comments