CinemaGeneralLatest NewsMollywoodNEWS

രണ്ടാമതും മാലാഖയെ തന്ന ദിവസം; സന്തോഷ നിമിഷം പങ്കുവച്ച് സംവിധായകൻ

നാല് വര്‍ഷത്തിന് ശേഷം പുതിയ അംഗം കൂടി വീട്ടിലെത്തി

താരദമ്പതികൾക്ക് കുഞ്ഞു പിറന്നു, മകൾ ജനിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി. ജൂലെെ ഒന്ന്, ദെെവം ഞങ്ങൾക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. ഇസബെൽ അന്ന ജൂഡ് എന്നാണ് കുഞ്ഞിന്റെ പേര്”.- ജൂഡ് കുറിച്ചു.

സംവിധായകൻ ജൂഡിനും ഭാര്യ ഡയാനയ്ക്കും രണ്ടാമത്തെ കുഞ്ഞാണ് ഇപ്പോൾ പിറന്നിരിക്കുകയാണ്. ജൂലെെ ഒന്നിനായിരുന്നു കുട്ടിയുടെ ജനനം. 2014 ഫെബ്രുവരിയിലായിരുന്നു ജൂഡും ഡയാനയും വിവാഹിതരാകുന്നത്. 2016 ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. നാല് വര്‍ഷത്തിന് ശേഷം പുതിയ അംഗം കൂടി വീട്ടിലെത്തിയിരിക്കുകയാണ്.

കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള സിനിമയുടെ അണിയറയിലാണ് ജൂഡ് ഇപ്പോള്‍. ഇതിനിടെയാണ് ജൂഡിന്റെ ജീവിതത്തിലേക്ക് സന്തോഷം വിരുന്നെത്തിയത്.

https://www.facebook.com/photo/?fbid=10158795246775799&set=a.10157029020840799

shortlink

Related Articles

Post Your Comments


Back to top button