ബോളിവുഡ് താരം, സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ‘ദില്‍ ബേചാര’യുടെ ട്രെയ്ലര് പുറത്ത്. ക്യാന്‍സറിനോട് പോരാടുന്ന കിസി, മാനി എന്നിവരുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഏറെ വേദനിപ്പിക്കുന്ന ഒരു പ്രണയ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്നാണ് ട്രെയ്ലര് വ്യക്തമാക്കുന്നത്.
ചിത്രത്തിൽ മാനി എന്ന കഥാപാത്രമായി സുശാന്തും കിസി എന്ന കഥാപാത്രമായി സഞ്ജന സങ്കിയുമാണ് വേഷമിടുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രം ‘ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ എന്ന ജോണ്‍ ഗ്രീനിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിർമ്മാണം.
കൂടാതെ സംഗീതമൊരുക്കിയത് എ.ആര് റഹ്മാന് ആണ്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സെയ്ഫ് അലി ഖാനും വേഷമിട്ടിട്ടുണ്ട്. ജൂലൈ 24ന് ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് റിലീസ് ചെയ്യും. ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത്. നടനോടുള്ള ആദരമായാണ് സിനിമ എത്തുക.
Post Your Comments