മലയാളത്തിന്റെ പ്രിയനടി ഭാവന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കന്നഡ നടന്‍ നവീനെ വിവാഹം ചെയ്ത ഭാവന ഇപ്പോള്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു.
9 വർഷങ്ങൾക്കു മുമ്പ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു നവീൻ.
”റോമിയോ എന്ന സിനിമയുടെ എട്ടാം വർഷമാണിന്ന്. നമ്മുടെ ഒമ്പതാം വർഷവും. ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്. എന്റെ റോമിയോ………നമ്മൾ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു…നിന്നെ എന്നോടൊപ്പം കൂട്ടാൻ ഞാനെടുത്ത തീരുമാനവും..നന്ദി…എന്റെ ജീവിതത്തിലേക്ക് വന്നതിന്…….നിനക്കായി എന്നെ ഉഴിഞ്ഞുവയ്ക്കാൻ എന്നെ തോന്നിച്ചതിനും…ഒരുമിച്ചുള്ള ഒൻപതാം വർഷം…” ഭാവന കുറിച്ചു
Post Your Comments