
പ്രശസ്ത സംവിധായകൻ സച്ചിയുടെ അകാല മരണം മലയാളി സിനിമാ ലോകത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടമാണ്. സച്ചിയുടെ മരണത്തിന് പിന്നാലെ ആരാധകർ ചർച്ച ചെയ്യുന്നത് തമിഴ് – മലയാളം സിനിമാ ലോകത്തിന് നഷ്ടമായ മികച്ച ചിത്രത്തെക്കുറിച്ചാണ്.
വമ്പൻ ഹിറ്റായി മാറിയ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ തരംഗമായതിന് പിന്നാലെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട തല അജിത്ത് ആശംസ അറിയിക്കാനായി സംവിധായകനെ വിളിച്ചിരുന്നു. ഭാവിയില്‍ സച്ചിയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞു. അജിത്തിന്റെ വാക്കുകള്‍ തനിക്ക് ലഭിച്ച അംഗീകാരമായി കരുതിയ സച്ചി വൈകാതെ ഒരു തിരക്കഥ തയ്യാറാക്കി.
സൂപ്പർ താരം അജിത്തുമായി ആ സിനിമ ചര്‍ച്ച ചെയ്യാന്‍ പോവാനിരിക്കെയാണ് ലോക്ക് ഡൗൺ വന്നത്. എല്ലാം ഒരു വിധം കെട്ടടങ്ങി അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ സിനിമാ ലോകത്തേക്ക് വന്നില്ല.
Post Your Comments