മലയാള സിനിമയിലെ യുവവില്ലനാണ് ധനേഷ് ആനന്ദ്. ലില്ലിയിലെ രാജേഷ് എന്ന കൊടുംവില്ലനായും ഫോറെന്‍സിക്കിലെ വില്ലനായും എത്തിയ ധനേഷ് ആനന്ദ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നു. ഫോറെന്സികില് കൂടെ അഭിനയിച്ച മംമ്ത മോഹന്‍ദാസിന്റെ ലാളിത്യത്തെ കുറിച്ചാണ് കുറിപ്പ്.
കുറിപ്പ് വായിക്കാം
ഒരുപാട് ഇഷ്ടമുള്ള നടിയാണ് മംമ്ത ചേച്ചി.. സിനിമയില്‍ ആണേലും ജീവിതത്തില്‍ ആണേലും അവര്‍ സൂപ്പര്‍ നായികയാണ്.. ??
ഫോറന്‍സിക്കിന്റെ ലൊക്കേഷനില്‍ മംമ്ത ചേച്ചിയെ ആദ്യമായി കാണുമ്ബോള്‍ എന്ത് പറയണം എന്ന് അറിയാതെ ഒന്ന് ചിരിച്ച് സൈഡിലേക്ക് മാറി നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടന്ന് മംമ്ത ചേച്ചി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി വേഗം അടുത്തേക്ക് വന്നു. എന്നിട്ട് മുന്‍പരിചയം ഉള്ള ആരോടോ എന്ന പോലെ സംസാരിക്കാന്‍ തുടങ്ങി..
ബസ്സിനുള്ളിലെ സീനും ഫൈറ്റും, കട്ട് ചെയ്ത് കണ്ടിരുന്നു, നന്നായിട്ടുണ്ട്..
പിന്നെ എന്തൊക്കെയോ പറഞ്ഞു.. ഞാന്‍ ഇങ്ങനെ തരിച്ചു നില്‍പ്പാണ്. സ്കൂള്‍ കാലഘട്ടം മുതല്‍ വെള്ളിത്തിരയില്‍ കാണുന്ന ഒരു വലിയ താരമാണ് ഇങ്ങോട്ട് വന്ന് സംസാരിക്കുന്നത്. നമ്മളെ പോലെ ഒരു പുതിയ ഒരാളോട് ഇത്ര സിമ്ബിള് ആയി സംസാരിക്കാന്‍ മംമ്ത ചേച്ചി കാണിച്ച ആ മനസ്സ് ഉണ്ടല്ലോ.. ????????
Post Your Comments