GeneralKollywoodLatest News

നടന്‍ വിജയ്‌യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം; യുവാവ് പിടിയില്‍

സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നത്

നടന്‍ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം. അര്‍ധരാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വില്ലുപുരം ജില്ലയില്‍നിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പോലീസ് പിടികൂടി.

21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇന്‍സ്പെക്ടര്‍ പറഞ്ഞു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരെ ഇയാള്‍ വിളിച്ചിട്ടുണ്ട്. 100ല്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം ഫോണ്‍ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.

സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചതായും ഇന്‍സ്പെക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button