CinemaGeneralLatest NewsMollywoodNEWS

ഞാനാണ് മരണത്തിന്റെ നായിക; മരിക്കാൻ ആ​ഗ്രഹമുള്ളവർക്ക് കടന്നു വരാമെന്ന് അഹാന

ആറ് ചിത്രങ്ങളിലാണ് അഹാന ഇതുവരെ വേഷമിട്ടിരിക്കുന്നത്

മരണത്തിന്റെ ദേവതയാണ് താനെന്ന് നടി അഹാന, ‘മരിക്കാന്‍ താല്‍പര്യമുള്ള നായകന്‍മാരെ’ ക്ഷണിച്ച് നടി അഹാന കൃഷ്ണ. താരം പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം വീഡിയോക്കാണ് രസകരമായ ഈ ക്യാപ്ഷന്‍ താരം നല്‍കിയിരിക്കുന്നത്. വീഡിയോയും ഏറെ രസകരമാണ്. ആറ് ചിത്രങ്ങളിലാണ് അഹാന ഇതുവരെ വേഷമിട്ടിരിക്കുന്നത്.

പക്ഷേ , ഇതില്‍ നായകയായെത്തിയ ചിത്രങ്ങളിലെ നായകന്‍മാരെല്ലാം കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തു. ഇക്കാര്യമാണ് രസകരമായ വീഡിയോയാക്കി അഹാന ഷെയര്‍ ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ നായകനായ സ്റ്റീവ് ലോപസ് എന്ന ഫര്‍ഹാന്‍ ഫാസില്‍ കഥാപാത്രം സിനിമയില്‍ വെട്ടേറ്റു മരിച്ചു.

വൻ ഹിറ്റായി മാറിയ ‘പതിനെട്ടാം പടി’യില്‍ പുതുമുഖം ചന്തുനാഥ് ആണ് അഹാനയുടെ ഹീറോ ജോയ് ആയി എത്തിയത്. സ്‌കൂള്‍ അധ്യാപകനായ ജോയ് കുട്ടികള്‍ ഒരുക്കിയ കെണിയില്‍ പെട്ട് ഒരു സ്റ്റേജ് ഷോയ്ക്കിടെ നായികയുടെ കണ്‍മുന്നില്‍ വച്ച് കൊല്ലപ്പെടുന്നു. ‘ലൂക്ക’യില്‍ മരണത്തോടടുക്കുന്ന ടൊവിനോ കഥാപാത്രം ലൂക്കയെ മരണത്തിലേക്ക് പറഞ്ഞുവിടുകയാണ് കാമുകിയായ നിഹാരിക.

https://www.instagram.com/p/CCLhe3KgA0w/

കൂടാതെ”മരണത്തിന്റെ ദേവതയാണ് ഞാന്‍” എന്ന് സ്വയം വിശേഷിപ്പിച്ചാണ് അഹാനയുടെ വീഡിയോ. രസകരമായ കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി എന്നാണ് ഒരു കമന്റ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന്റൈ രണ്ടാം ഭാഗം ഇറങ്ങിയാല്‍ അവിടെയും ഒരു തീരുമാനമാകുമെന്നാണ് രസകരമായ മറ്റൊരു കമന്റ്.

shortlink

Related Articles

Post Your Comments


Back to top button