GeneralLatest NewsMollywood

എനിക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു; ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ നന്ദു

അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി.

ഒരുകാലത്ത് കോളേജ് കുമാരന്‍ വേഷങ്ങളില്‍ സഹതാരമായി നിറഞ്ഞു നിന്ന നടനാണ്‌ നന്ദു. ഹാസ്യ വേഷങ്ങളില്‍  നിന്നും   സ്പിരിറ്റിലെ വേഷത്തിലൂടെ സ്വഭാവ നടനായി മാറിയ നന്ദു സിനിമയില്‍ എത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് നന്ദലാൽ കൃഷ്ണമൂർത്തി എന്നാണ്. തന്റെ വീടോര്‍മ്മകള്‍ പാന്‍ കുവച്ച ഒരു അഭിമുഖത്തില്‍ കുടുംബ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറയുന്നു.

”അച്ഛൻ കൃഷ്ണമൂർത്തി ദേശീയ ടേബിൾ ടെന്നീസ് കോച്ചും അമ്മ സുകുമാരി ഗായികയുമായിരുന്നു. അച്ഛന്റെ നാട് ചെന്നൈയും അമ്മയുടേത് ആലപ്പുഴയുമായിരുന്നു. പിന്നീട് അവർ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. അവിടെ വച്ചാണ് ഞാൻ ജനിക്കുന്നത്. എനിക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. അച്ഛൻ പിന്നീടുള്ള കാലം മുഴുവൻ ഏകനായി ജീവിച്ചു. കായിക പരിശീലനങ്ങളും അതിന്റെ ഭാഗമായുള്ള യാത്രകളുമായിരുന്നു അച്ഛന്റെ ആശ്വാസം. അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി. അവർ എന്റെ മാതാപിതാക്കളും. അവരുടെ ഏകമകൾ എനിക്കെന്റെ സ്വന്തം സഹോദരിയായി മാറി.”

സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളിയുമായുള്ള പരിചയമാണ് സിനിമയിലേക്കുള്ള വഴിതുറന്നതെന്നും നന്ദു പങ്കുവച്ചു. ഭാര്യ കവിത. 1997 ലായിരുന്നു വിവാഹം. കുറച്ചുവർഷങ്ങൾ വാടകവീടുകളില്‍ കഴിഞ്ഞു. ഇപ്പോള്‍ ജഗതിയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി കുടുംബ സമേതം കഴിയുന്നു. കൊറോണ മാറി സിനിമാരംഗം വീണ്ടും സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുകായാണ് പ്രിയതാരം

shortlink

Related Articles

Post Your Comments


Back to top button