രാജ്യം കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആ ദിനങ്ങള്‍ വ്യത്യസ്തമായി ചിലവഴിച്ച താരമാണ് കോട്ടയം നസീര്‍. ഈ ദിവസങ്ങളില്‍ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം വരച്ചിരുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. താരങ്ങളടക്കമുള്ളവര്‍ ചിത്രങ്ങളെയും കോട്ടയം നസീറിന്റെ കഴിവിനെയും അഭിനന്ദിച്ച് രംഗത്ത് എത്തി. വ്യക്തികളെയും അല്ലാത്തയുമൊക്കെ ചിത്രങ്ങള്‍ കോട്ടയം നസീര്‍ വരച്ചിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലുമായി എത്തിയ കോട്ടയം നസീറിന് അഭിനന്ദനങ്ങളുമായി മോഹൻലാല്‍ രംഗത്ത്.
ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ നമുക്ക് മുന്നോട്ടു പോയേ മതിയാകൂ എന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിയുന്ന നല്ല മാതൃകകളിലൊന്നാണിത് എന്നാണ് മോഹൻലാല്‍ പറയുന്നത്. ” ശ്രീ കോട്ടയം നസീർ, ഒരു മിമിക്രി കലാകാരനായും സിനിമയിലഭിനയിക്കുന്ന എന്റെ സഹപ്രവർത്തകനായും അറിയാവുന്നയാളാണ്. എന്നാൽ അദ്ദേഹം ഒരു ചിത്രകലാകാരൻ കൂടിയാണെന്നറിഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുറെയധികം ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. ആ പെയിന്റിംഗുകളിൽ ചിലത് എനിക്കും സമ്മാനമായി നൽകിയിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് അദ്ദേഹം ഒട്ടേറെ ചിത്രങ്ങൾ വരച്ചു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ പുതിയ സംരംഭമായ കോട്ടയം നസീർ ആർട്ട് സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിന് തന്റെ എല്ലാവിധ ആശംസകളും” മോഹൻലാല്‍ പറയുന്നു.
Post Your Comments