
ഏയ് ഓട്ടോ, ചെസ്, ക്രേസി ഗോപാലന്‍, കൊച്ചിരാജാവ് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് മോഹന്‍ ജോസ്. അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
‘മോഹന്‍ലാലിന്റെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണെന്നാണ് മോഹന്‍ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. എന്ത് പറഞ്ഞാലും അതിനെ ദുര്‍വ്യാഖ്യാനിക്കുന്ന ചിലരുണ്ടെന്നും നടന്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സ്നേഹം കൈവരാന്‍ ഒന്നു മാത്രം മതി, ആരെയും പറ്റി മോശമായി പറയാതിരിക്കുക – ചാണക്യന്‍.
എന്നാല്‍ നല്ലതു പറഞ്ഞാലുമുണ്ട് പൊല്ലാപ്പ്. ചിലരെങ്കിലും അതിനെ ദുര്‍വ്യാഖ്യാനിക്കും. സമീപകാലത്ത് അങ്ങനെയും ഒരനുഭവമുണ്ടായി. എങ്കിലും ഉള്ളത് പറയാതെ വയ്യ. ‘മോഹന്‍ലാലിന്‍റെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണ്.
Post Your Comments