മലയാളികള്‍ക്കും ഇന്നും പ്രിയപ്പെട്ട ചിത്രമാണ് മീശമാധവന്‍. പ്രദര്‍ശനത്തിനെത്തിയിട്ട് പത്തൊമ്പത് വര്‍ഷങ്ങള്‍ ആകുമ്പോള്‍ ചിത്രത്തിന്‍റെ മറ്റൊരു സവിശേഷതകൂടി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് മഹാ സുബൈര്‍. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ പേര് ആദ്യമായി സിനിമാ ടൈറ്റിലില്‍ തെളിഞ്ഞത് മീശമാധവനുവേണ്ടിയാണെന്ന് നിര്‍മാതാവ് മഹാ സുബൈര്‍ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞു. ലീഗല്‍ അഡൈ്വസര്‍ എന്നതായിരുന്നു ചിത്രത്തില്‍ സച്ചിയുടെ സ്ഥാനം.
”മീശമാധവന്‍ എന്ന അഭിമാനചിത്രം പത്തൊമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. നാളിതുവരെ നെഞ്ചോടുചേര്‍ത്താസ്വദിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഈ സിനിമയുടെ വിജയം കണ്ടെത്തിയ എല്ലാ കലാകാരന്മാര്‍ക്കും അഭിമാനത്തോടെ നന്ദി പറയുന്നു. ഈയിടെ നമ്മോടു വിട്ടുപിരിഞ്ഞ ശ്രീ സച്ചിയെ പ്രത്യേകം ഓര്‍മിക്കാതെ വയ്യ. കാരണം നിയമോപദേഷ്ടാവ് എന്ന ടൈറ്റിലില്‍ സച്ചിദാനന്ദന്‍ എന്ന പേര് ആദ്യമായി വന്നത് മീശമാധവനില്‍ ആയിരുന്നു.
എന്നെ നിര്‍മാതാവിന്റെ മേലങ്കി അണിയിച്ച എന്റെ സുഹൃത്തുക്കള്‍ ശ്രീ ലാല്‍ജോസ്, ദിലീപ്, രഞ്ജന്‍ പ്രമോദ്, സുധീഷ് എല്ലാവര്‍ക്കും ഈ വേളയില്‍ പ്രത്യേകം നന്ദി പറയുകയാണ് ഞങ്ങള്‍ക്കെല്ലാവര്‍കും ഇനിയും ഇതുപോലെ ഹിറ്റ് സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ,” നിര്മ്മാതാവ് പറഞ്ഞു
Post Your Comments