![](/movie/wp-content/uploads/2020/07/maqq.jpg)
ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തോടു കൂടി മലയാള സിനിമയില്‍ നെപ്പോട്ടിസം ഉണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ നാളിതുവരെ മഖ്ബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് ഇബ്രാഹിംകുട്ടി തന്റെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറയുന്നത്.
എന്നാൽ 2012ലെ കെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മഖ്ബൂല്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് . 16 സിനിമകളില്‍ വരെ അവന്‍ ഓഡീഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ് ടുഗെതര്‍ എന്ന ചിത്രം പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു.
പക്ഷേ നാളിതുവരെ അവന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ച് നടന്നിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments