
തന്റെ പഴയ സിനിമയിലെ ഒരു നൃത്തരംഗം കണ്ട നടന്‍ ആര്‍. മാധവന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘നള ദമയന്തി’ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗമാണ് ഈ ക്യൂട്ട് സോങ് വീണ്ടും കാണുകയാണ് എന്ന ക്യാപ്ഷനോടെ ഒരു ആരാധകന്‍ ട്വിറ്ററില്‍ ഷെയർ ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ”തിരുമാഗംല്യ ധാരണം” എന്ന ഗാനം വീണ്ടും കണ്ടതോടെ ”തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം നര്‍ത്തകന്‍” എന്നാണ് മാധവന്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ തളരാത്ത മനസാണ് താങ്കള്‍ക്ക്, ഒരോ പരാജയത്തിന് ശേഷവും തിളങ്ങുന്ന നക്ഷത്രം പോലെ നിങ്ങള്‍ ഉയര്‍ത്തേഴുന്നേറ്റു. ഞങ്ങള്‍ക്ക് മാഡിയുടെ മൂണ്‍ വാക്ക് വേണ്ട, ഒരു പുഞ്ചിരി മാത്രം മതി എന്നാണ് ആരാധകരുടെ കമന്റ്.
ചിത്രത്തിൽ ഗീതു മോഹന്‍ദാസ് ശ്രുതിക എന്നിവര്‍ നായികമാരായി അഭിനയിച്ച ചിത്രമാണ് നള ദമയന്തി. കമല്‍ഹാസന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പാചകക്കാരനായാണ് മാധവന്‍ വേഷമിട്ടത്.
Post Your Comments