കൊറോണ വ്യാപനവും ലോക്ഡൌണും കാരണം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് സിനിമ മേഖല. സാമ്പത്തിക പ്രതിസന്ധിയിലാണ് നിര്‍മാതാക്കള്‍ മുതല്‍ ലൈറ്റ് ബോയ് വരെയുള്ളവരുടെ ജീവിതം. ജോലിയില്ലാതെ വരുമാനമാര്‍ഗം നിന്നതോടെ പലചരക്ക് കട ആരംഭിച്ചിരിക്കുകയാണ് സംവിധായകന്‍.
പത്ത് വര്‍ഷമായി തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംവിധായകനാണ് ആനന്ദ്. ഇപ്പോള്‍ ജീവിക്കാനായി കച്ചവടം തുടങ്ങിയിരിക്കുകയാണ് താരം. സ്വരുക്കൂട്ടിവെച്ച പൈസ ഉപയോഗിച്ച് സുഹൃത്തിന്റെ ബില്‍ഡിങ് വാടകയ്‌ക്കെടുത്താണ് ചെന്നൈയിലെ മൗലിവക്കത്താണ് കട ആരംഭിച്ചത്.
ലോക്ക്ഡൗണ്‍ സമയത്ത് താന്‍ വീടിനുള്ളില്‍ വെറുതെ ഇരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ പലചരക്ക് കട മാത്രം തുറക്കാന്‍ അനുവാദമുള്ളൂ എന്ന് അറിഞ്ഞതോടെയാണ് കട തുടങ്ങാന്‍ തീരുമാനിച്ചതെന്നും അരി, എണ്ണ തുടങ്ങിയ എല്ലാ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്നും വില കുറച്ചുവില്‍പ്പന നടത്തുന്നതിനാല്‍ വാങ്ങാനായി ധാരാളം പേര്‍ വരുന്നുണ്ടെന്നും ആനന്ദ് പറയുന്നു
ഈ വര്‍ഷം സിനിമ മേഖല തുറക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതോടെയാണ് കട ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാളുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നതിന് ശേഷം മാത്രമേ തീയെറ്ററുകള്‍ തുറക്കുകയൊള്ളൂ. അതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് കരിയര്‍ ഉണ്ടാകൂ. അതുവരെ തന്റെ പലചരക്ക് കടയില്‍ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.
Post Your Comments