
കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് സിനിമാ ലോകം. ഈ അവസരത്തില്‍ തന്റെ പ്രതിഫലം വെട്ടിക്കുറച്ചു സംവിധായകന്‍ അജയ് ജ്ഞാനമുത്തു. വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം കോബ്രയുടെ സംവിധായകനായ അജയ് ജ്ഞാനമുത്തു തന്റെ പ്രതിഫലത്തിന്റെ 40 ശതമാനമാണ് വെട്ടിക്കുറിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചതോടെ നിര്‍മാതാവ് ലളിത് കുമാറിന് വലിയ നഷ്ടമുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് അജയ് പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.25 കോടി രൂപയാണ് അജയ് ജ്ഞാനകുമാറിന്റെ പ്രതിഫലം.
അജയ് ജ്ഞാനമുത്തുവിന്റെ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അജയ് മാതൃകയാണെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ചിത്രത്തില്‍ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് വിക്രം എത്തുന്നത്.
Post Your Comments