സുരേഷ് ഗോപിയുടെ 250- ആം ചിത്രത്തിന് ചിത്രത്തിന് ഹൈക്കോടതി കോടതി വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവാച്ചനായി എത്തുന്ന ചിത്രത്തിന് എതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ്. സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവാച്ചനായി എത്തുന്ന ചിത്രത്തിന് താന്‍ ഒരുക്കുന്ന കടുവയിലെ കഥാപാത്രങ്ങളുമായി സാമ്യമുണ്ടെന്നാണ് ജിനു എബ്രഹാമിന്റെ ആരോപണം.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്‌ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടത്.
ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. താന്‍ കടുവയ്ക്കായി എഴുതിയ കഥാപാത്രവുമായും രംഗങ്ങളുമായും സുരേഷ് ഗോപി ചിത്രത്തിന് സാമ്യം തോന്നിയതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തിലുള്ള പകര്‍പ്പവകാശലംഘനങ്ങളില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ടു പോകുന്നതില്‍ പ്രശ്നമില്ലെന്നും ജിനു പറയുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരനും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവ സംവിധാനം ചെയ്യുന്നത് ഷാജികൈലാസ് ആണ്.
Post Your Comments