മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നും സംവിധായിക വിധു വിന്‍സന്റ് പുറത്ത് പോയി. സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിധു അറിയിച്ചത്.
വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്നും, മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്യൂ.സി.സിക്കുണ്ടാകട്ടെ എന്നുമായിരുന്നു സംവിധായികയുടെ കുറിപ്പ്. ഇതില്‍ പരിഹാസവുമായെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടിയിരുന്നു നടിയുടെ ട്രോള്‍. ‘ഞങ്ങടെ ഡബ്ല്യൂ.സി .സി സ്നേഹവും സൗഹൃദവും. സന്തോഷവും’ എന്നാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.
Post Your Comments