ഹിറ്റായി മാറിയ കപ്പേളയിലെ ക്ലൈമാക്സ് രംഗത്തേക്കുറിച്ച് അന്ന ബെൻ. ക്ലൈമാക്സിലെ റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചുവെന്ന് അന്ന പറയുന്നു. ഷോട്ട് എടുക്കുന്നതിന് മുന്‍പ് ആ രംഗത്തക്കുറിച്ച് ഞാനും റോഷനും സംസാരിച്ചിരുന്നു. എടീ ഞാന്‍ ശരിക്കും കവിളത്ത് അടിക്കും എന്ന് റോഷന് എന്നോട് പറഞ്ഞിരുന്നു.
പക്ഷേ എനിക്ക് ഒകെയായ ശേഷമാണ് ആ സീനെടുത്തത്. എന്നാല്‍ രണ്ട് തവണ തുടര്‍ച്ചയായി അടികൊണ്ടപ്പോള്‍ വേദനിച്ചിരുന്നു. അവനെ ഇനി കാണുമ്പോള്‍ തിരിച്ചുകൊടുക്കണം, അന്ന തമാശരൂപേണ പറഞ്ഞു.
ഓൺലൈൻ സ്ട്രീമിംങായ നെറ്റ്ഫ്ളിക്സിലാണ് അടുത്തിടെ കപ്പേള റിലീസ് ചെയ്തത്. അഭിനേതാവായി ശ്രദ്ധേയനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു കപ്പേള. അന്ന ബെന്നിനൊപ്പം റോഷന് മാത്യൂ, ശ്രീനാഥ് ഭാസി,തന്വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കപ്പേളയില്‍ ജെസി എന്ന കഥാപാത്രമായി എത്തിയ അന്നയുടെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു.
Post Your Comments