ലൈംഗിക അതിക്രമങ്ങളെയും പീഡനത്തെയും മഹത്വവല്ക്കരിക്കുന്നുവെന്ന പേരില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായ പോളിഷ് ചലച്ചിത്രം 365 ഡേയ്സിന്റെ പ്രദര്‍ശനം തുടരുമെന്ന് വ്യക്തമാക്കി നെറ്റ്ഫ്ലിക്സ്. ബ്രിട്ടിഷ് പാട്ടുകാരി ഡേഫി ഈ ചിത്രത്തിന് എതിരെ പരസ്യമായി പ്രതികരിക്കുകയും ചിത്രത്തിന്റെ ദൂഷ്യവശങ്ങള്‍ വിവരിച്ചു കൊണ്ട് നെറ്റ്ഫില്ലക്സിന്റെ ചീഫ് എക്സിക്യൂട്ടീവിന് ഇവര്‍ കത്തെഴുതുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിത്രം പിന്‍വലിക്കില്ലന്ന പരസ്യ നിലപാടുമായി നെറ്റ്ഫ്ലിക്സ് രംഗത്ത് വന്നത്.
ട്രീലോജി എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. 6000 ഓളം പേരാണ് ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയില്‍ ഒപ്പിട്ടത്.
നെറ്റ്ഫ്ലിക്സിന്റെ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനും കാണാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ഇതിനാല്‍ തന്നെ ചിത്രം പിന്‍വലിക്കില്ലെന്നും നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.
Post Your Comments