
100ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ പുതിയ റിലീസ്. വ്യാഴാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമിലാണ് ജയസൂര്യ നായകനായ ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ റിലീസ്. എന്നാല്‍ ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നു. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുനൂറില്‍ അധികം രാജ്യങ്ങളിലാണ് ഇന്നലെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്
”തന്നെയും െ്രെഫഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. ആദ്യമായി മലയാളത്തില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമില്‍ എസ്‌ക്ലൂസിവായി ഇറങ്ങുന്ന സിനിമയെന്ന നിലയില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് വിജയ് ബാബു പറഞ്ഞു. ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിലധികം ദിവസങ്ങള്‍ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞു സിനിമയുടെ റിലീസ് മലയാളി പ്രേക്ഷകര്‍ക്ക് ഒരു ചെറുസന്തോഷം എങ്കിലും നല്‍കുമെങ്കില്‍ തങ്ങള്‍ കൃതാര്‍ത്ഥരാണെന്ന്” നിര്‍മ്മാതാവ് വിജയ് ബാബു അഭിപ്രായപ്പെട്ടു.
ബോളിവുഡ് താരം അദിതി റാവു നായികയായി എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ്.
Post Your Comments