നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നിര്‍മ്മാതാവിനെ ചോദ്യം ചെയ്യും. വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്റെ വീട്ടിൽ എത്തിയ നിർമാതാവിനു വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. താരങ്ങളുടെ നമ്പര്‍ ദുരുപയോഗം ചെയ്ത സംഭവത്തെതുടര്‍ന്ന് സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്കയുടെ കത്ത്.
കൂടാതെ ബ്ലാക് മെയില്‍ കേസുമായി ബന്ധപ്പെട്ട് ഷംന കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റും പരിശോധിക്കണമെന്ന പ്രതികളുടെ ആവശ്യം ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.
Post Your Comments