ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇപ്പോഴിതാ നടൻ സെയ്ഫ് അലി ഖാനും വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്. താനും സ്വജനപക്ഷപാതത്തിനിരയാണെന്നും ആരും തന്നെക്കുറിച്ച് സംസാരിച്ചു കണ്ടില്ലെന്നും നടൻ വ്യക്തമാക്കി.
അറിയപ്പെടുന്ന താരപുത്രനായിരുന്നിട്ടും തനിക്ക് ഇത് നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.സുശാന്തിനൊപ്പം ദിൽ ബേചാരാ എന്ന പുതിയ ചിത്രത്തിൽ സെയ്ഫ് വേഷമിട്ടിരുന്നു.
എന്നാൽ സുശാന്ത് തന്നേക്കാളുമൊക്കെ വളരെ കഴിവുള്ള വ്യക്തിയായിരുന്നുവെന്നും കാണാനും സുന്ദരനായിരുന്നുവെന്നും നല്ല ഭാവിയുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. അഭിനയത്തേക്കാളുപരി തത്വചിന്ത, വാനനിരീക്ഷണം തുടങ്ങിയവയിലും തത്പരനായിരുന്നു സുശാന്തെന്നും സെയ്ഫ് പറയുന്നു.
Post Your Comments