GeneralLatest NewsMollywood

രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! 16 വർഷങ്ങൾക്കു മുമ്പുള്ള ചിത്രത്തെക്കുറിച്ച് നടി പൂർണിമ

കഴിഞ്ഞ ദിവസമാണ് ഒരു പഴയ ഫോട്ടോ അഹാന അയച്ചു നല്കിയത്. ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്.

16 വർഷങ്ങൾക്കു മുമ്പുള്ള ചിത്രത്തെക്കുറിച്ച് നടി പൂർണിമ. യുവ നടി അഹാന അയച്ചു തന്നൊരു ഫോട്ടോയ്ക്കൊപ്പം താരം പങ്കുവച്ച വാക്കുകള്‍ വൈറല്‍

‘ഇന്നലെ രാത്രി അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (യഥാർഥത്തിൽ, അത് ഇന്നലെ വൈകുന്നേരം നടത്തിയ വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു.’–പൂര്‍ണിമ കുറിച്ചു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോയെന്നും പൂർണിമ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു പഴയ ഫോട്ടോ അഹാന അയച്ചു നല്കിയത്. ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button