CinemaGeneralLatest NewsMollywoodNEWS

ആവശ്യപ്പെട്ടത് മിയയുടെയും ഷംന കാസിമിന്റെയും നമ്പറുകളെന്ന് ധർമ്മജൻ; ഫോൺ കോളുകൾ വന്നിട്ടില്ലെന്ന് നടിയുടെ അമ്മ

പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികരണവുമായി മിയയുടെ അമ്മ രംഗത്ത്

അടുത്തിടെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പര്‍ ചോദിച്ചെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി മിയയുടെ അമ്മ രംഗത്ത്.

ഇതുവരെയായി ഇത്തരത്തിലുള്ള ഒരു ഫോണ്‍ കോളുകളും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ അമ്മ മിനി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസും വിളിച്ചിട്ടില്ല, ഇക്കാര്യം പറഞ്ഞ് ധര്‍മജനും വിളിച്ചിട്ടില്ല. ആരോ ഒരാള്‍ ധര്‍മജനോട് നമ്പര്‍ ചോദിച്ചതിന് എന്ത് പിഴച്ചു, എന്നും കഴിഞ്ഞ ദിവസം ടി.വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവമറിഞ്ഞതെന്നും മിയയുടെ അമ്മ വ്യക്തമാക്കി.

പോലീസ് കേസിലെ പ്രതികളില്‍നിന്ന് ധര്‍മജന്റെ നമ്പര്‍ കണ്ടെത്തിയതോടെയാണ് ധര്‍മജനില്‍നിന്ന് പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്നും ധര്‍മജന്‍ വ്യക്തമാക്കിയിരുന്നു.

പ്രശസ്ത നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പറുകള്‍ ഇവര്‍ ചോദിച്ചിരുന്നതായും അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ധര്‍മജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button