ഇന്ദ്രജിത്തും മകൾ നച്ചുവും അലംകൃതക്കൊപ്പം പൃഥ്വിരാജും ഇരിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിരുന്നു. ഫാമിലി വീക്കെൻഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിനു രസകരമായ കമന്റുമായി അമ്മ മല്ലിക സുകുമാരന്‍. ‘ ഇന്ദ്രാ, രാജു ഷൂട്ടിങ്ങുകൾ പുനരാരംഭിക്കും വരെ എല്ലാ വീക്കെൻഡുകളും അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തുള്ള ഇൗ അപ്പാർട്ട്മെന്റിൽ ചിലവഴിക്കാൻ ശ്രമിക്കൂ’. എന്നായിരുന്നു മല്ലികയുടെ കമന്റ്.
ഷൂട്ടിങ്ങിനും മറ്റുമുള്ള സൗകര്യാർഥം പൃഥ്വിയും ഇന്ദ്രജിത്തും കൊച്ചിയിലാണ് താമസം. മല്ലികയാകട്ടെ സ്വന്തം സ്ഥലമായി തിരുവനന്തപുരത്തും. അതോടെ മല്ലികയെ പിന്തുണച്ചു ആരാധകരും എത്തി.
Post Your Comments