
തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സം ഘത്തിനെതിരെ പരാതി നല്കിയ നടി ഷംന കാസിമിനെ പ്രശംസിച്ച് ഡബ്ല്യുസിസി. ന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായ ഷംനയെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ കൂട്ടായ്മപ്രശംസിച്ചത്.
ഡബ്ല്യുസിസി പോസ്റ്റ്
തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു.ഇത്തരം കേസുകൾ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു
Post Your Comments