ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ‘ദില്‍ ബെച്ചാര’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ നായികയായി എത്തിയ നടി സഞ്ജന സംഘി മുംബൈ വിട്ട് ജന്മനാടായ ഡല്‍ഹിയിലേക്ക് മടങ്ങി. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സഞ്ജന, ഏറെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അതോടെ സഞ്ജന സിനിമാരംഗം വിടുകയാണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.
“മുംബൈക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവകളില്‍ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കില്‍ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജന കുറിച്ചു.
സുശാന്തിന്റെ മരണം സഞ്ജനയെ ഏറെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു. ബാദ്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കിയവരില് സഞ്ജനയും ഉണ്ടായിരുന്നു.
Post Your Comments