എന്നും മലയാള സിനിമയിലെ പകരം വയ്‌ക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു തിലകന്‍. വിയോഗത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറവും തിലകന്റെ അഭാവം നികത്തപ്പെട്ടിട്ടില്ല. അതിന് വിദൂരമായ സാധ്യതയുണ്ടെന്ന് സിനിമാക്കാര്‍ പോലും കരുതുന്നുമില്ല. അതുല്യ അഭിനയ പ്രതിഭകൊണ്ട് മലയാള സിനിമയിലെ പെരുന്തച്ചനായി വാഴ്‌ത്തപ്പെടുമ്പോഴും ജീവിതത്തില്‍ ഏറെ വിഷമതകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ശാന്തിവിള ദിനേശ് പറയുന്നു.
നടൻ തിലകന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ദിനേശ് പ്രതികരിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.
സംവിധായകൻ ശാന്തിവിള ദിനേശിന്റെ വാക്കുകള്‍-
നടൻ തിലകന്‍ ചേട്ടന് മക്കളില്‍ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നു. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും ഷമ്മിയാണ്. തലവേദനയുണ്ടായിട്ടുള്ളതും ഷമ്മിയില്‍ നിന്നാണ്. എന്നാലും അദ്ദേഹത്തിന് ഷമ്മിയെ ഭയങ്കര ഇഷ്‌ടമായിരുന്നു. തന്റെ പിന്‍ഗാമിയെന്ന് വളരെ അന്തസോടെ പറയുമായിരുന്നു.
ജീവിതത്തിൽ തിലകന്‍ ചേട്ടന് മക്കള്‍ സ്വസ്ഥത കൊടുത്തിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മനസമാധാനം എന്തെന്ന് അറിയാതെയാണ് ആ മനുഷ്യന്‍ മരിച്ചത്. ചേട്ടന് ടെന്‍ഷൻ മാത്രമേ മക്കള്‍ എന്നും കൊടുത്തിട്ടുള്ളൂ. സ്വന്തം ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപോരേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായി. മകളുമായി വഴക്കിട്ട് ഇളയമകനായ ഷോബിക്കൊപ്പമാണ് തിലകന്‍ ചേട്ടന്‍ അവസാന നാളുകളില്‍ താമസിച്ചിരുന്നത് എന്നും അറിയാം. ‘സമ്പത്തിലാണ് മക്കള്‍ക്ക് നോട്ടം; നമ്മളെ വേണ്ട. അച്ഛന്‍ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ല’- കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
Leave a Comment