ആരാധകർ അറിയാൻ ആഗ്രഹിയ്ക്കുന്ന സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ പങ്കുവെച്ച് നടി നർഗീസ് ഫക്രി. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കൊപ്പമാണ് നർഗീസ് ബ്യൂട്ടി ടിപ്സും പങ്കുവെച്ചിരിക്കുന്നത്.
അതി മനോഹരമായ പർപ്പിൾ നിറത്തിലുള്ള ബിക്കിനി ധരിച്ച് ദേഹമാസകലം മണ്ണ് പൂശി നിൽക്കുന്ന ചിത്രങ്ങളാണ് നർഗീസ് പങ്കുവെച്ചിരിക്കുന്നത്. ഇടയ്ക്കെല്ലാം ശരീരത്തിലെ വിഷാംശം നീക്കി ഉന്മേഷം കൊണ്ടുവരാം എന്നാണ് താരം മഡ്ബാത് സെഷനെ കുറിച്ച് പറയുന്നത്.
ഇത്തരത്തിൽ മഡ്ബാത് ശരീരത്തിലെ വിഷാംശം നീക്കാനും ചർമ്മത്തെ പുഷ്ടിപ്പെടുത്താനും സഹായിക്കുന്നു എന്നും വെയിലിൽ നിൽക്കുന്നതു വഴി ലഭിക്കുന്ന വിറ്റാമിൻ ഡി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു എന്നും നർഗീസ് കുറിക്കുന്നു.
Post Your Comments