മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ തെലുങ്ക് സൂപ്പർസ്റ്റാറാണ് മഹേഷ് ബാബു. നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് താരത്തിന്റെ ഭാര്യ. അഭിനയത്തിനൊപ്പം മോഡലിംഗിലും തിളങ്ങിയ നമ്രത മമ്മൂട്ടിക്കൊപ്പം ഏഴുപുന്നതരകൻ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ച നമ്രതയുടെ തുറന്നു പറച്ചില്‍.
ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മീ’ എന്ന അഭിമുഖപരിപാടിയിൽ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് നമ്രത മഹേഷിനോട് ആദ്യം പ്രണയം തോന്നിയ നിമിഷം ഓർത്തെടുത്തത്. എപ്പോഴാണ് മഹേഷ് ബാബുവുമായി പ്രണയത്തിലായത് എന്ന ആരാധകന്റെ ചോദ്യത്തിന്, ‘52 ദിവസത്തോളം നീണ്ട ന്യൂസിലാൻഡിലെ ഷൂട്ടിന്റെ അവസാനദിവസമായിരുന്നു അത്’ എന്നാണ് നമ്രത നൽകിയ ഉത്തരം. മഹേഷിനെ ആദ്യം കണ്ടപ്പോൾ തന്നെ തന്റെ രക്ഷിതാക്കൾക്ക് ഇഷ്ടമായെന്നും നമ്രത കൂട്ടിച്ചേർത്തു
പ്രമുഖ തെലുങ്ക് നടൻ കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു. മറാത്തി നടി മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയാണ് മിസ് ഇന്ത്യയുമായിരുന്ന നമ്രത. ഇരുവരും 2005ലാണ് വിവാഹിതരായത്. നമ്രത- മഹേഷ് ബാബു ദമ്പതികൾക്ക് സിതാര, ഗൗതം എന്നിങ്ങനെ രണ്ടു മക്കളാണ് ഉള്ളത്.
Post Your Comments