കൊറോണയും ലോക്ഡൌണും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമ കരകയറിയിട്ടില്ല. ചെലവ് അമ്ബത് ശതമാനം കുറച്ച് മാത്രം പുതിയ സിനിമകള്‍ മതിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട്. അതിനൊപ്പം തന്നെ മുടങ്ങിയ ചിത്രങ്ങള്‍ പൂര്ത്തിയാകുന്നത്വരെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കണ്ട എന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കുമെന്നു റിപ്പോര്‍ട്ട്.
തന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് മോഹന്‍ലാല്‍ ദൃശ്യത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചത്. ആഗസ്റ്റ് പതിനേഴിന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് നീക്കം. പുതിയ സിനിമകളുടെ ഷൂട്ടിംഗ് പാടില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട് തള്ളിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
Post Your Comments