ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സിനിമാ മേഖലയിലെ ഒറ്റപ്പെടുത്തലുകള്‍ തുറന്നുപറഞ്ഞു പല താരങ്ങളും രംഗത്ത് എത്തിയിരുന്നു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും മൂന്നു തവണ തഴഞ്ഞപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി ബോളിവുഡ് താരം മനോജ് ബാജ്പെയുടെ വെളിപ്പെടുത്തല്‍.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ മൂന്നു തവണയും അപേക്ഷ നിരസിച്ചതോടെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും വിഷമം മനസിലാക്കിയ സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അ ദ്ദേഹം പറയുന്നു. ഒറ്റമുറി വാടയ്ക്കെടുത്ത് അവിടെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് താന്‍ ആ ദിവസങ്ങള്‍ തള്ളിനീക്കിയതെന്നും താരം പറയുന്നു.
തനിക്ക് വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ മനോജ് അഭിനയിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ സെറ്റില്‍ നിന്നു൦ ഇറക്കിവിട്ടെന്നും അസിസ്റ്റന്‍റ് ഡയറക്ടര്‍ തന്‍റെ ഫോട്ടോ വരെ വലിച്ചു കീറിയെന്നും കൂട്ടിച്ചേര്‍ത്തു
‘ഭോസ്‌ലെ’യിലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിരൂപക ശ്രദ്ധ നേടിയ മനോജ് ശേഖര്‍ കപൂറിന്‍റെ ബന്ദിറ്റ് ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ചത്.
Post Your Comments