അടുത്തിടെ നിരോധിക്കപ്പെട്ടുവെങ്കിലും ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി പദവി നേടിവര്‍ ഏറെയാണ്. അനുമോദനങ്ങള്‍ക്കൊപ്പം വിമര്‍ശങ്ങള്‍ നേരിട്ടവരും ധാരാളം. അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയാണ് ‘ഹെലന് ഓഫ് സ്പാര്‍ട്ട’. കാസര്‍കോടുകാരിയായ ധന്യ എസ് രാഗേഷ് ആണ് ‘ഹെലന് ഓഫ് സ്പാര്‍ട്ട’ എന്ന പേരില്‍ ടിക് ടോക്കിലും യൂട്യൂബിലുമെല്ലാം തരംഗം സൃഷ്ടിച്ചത്. മറ്റൊരു ‘താര’മായ അര്ജുനുമായിട്ടായിരുന്നു ‘ഹെലന് ഓഫ് സ്പാര്‍ട്ട’യുടെ ഒടുവിലത്തെ അങ്കം.
പക്ഷേ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയ അര്‍ജുന്റെ ‘റോസ്റ്റിംഗ്’ പരിപാടി തനിക്ക് അത്ര നന്നായി തോന്നിയിട്ടില്ലെന്ന് ഹെലന് ഓഫ് സ്പാര്‍ട്ട പറയുന്നു. ബോഡി ഷെയിമിംഗാണ് അതിലുള്ളതെന്നും, അര്ജുന് വളംവച്ചുകൊടുക്കുന്നത് മലയാളികള്‍ തന്നെയാണെന്നും ധന്യ വിമര്‍ശിക്കുന്നു.
എനിക്ക് ‘അര്‍ജുന്റെ റോസ്റ്റിംഗ് അത്ര നന്നായിട്ട് തോന്നിയിട്ടില്ല. അയാളുടെ വീഡിയോ എനിക്ക് ഇഷ്ടമല്ല. അതില്‍ മുഴുവന്‍ ബോഡി ഷെയിമിംഗാണ്. അര്ജുന് മലയാളികളുടെ മനസ് അറിയാം. ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍ കാണാന്‍ നല്ല ഭംഗിയായിരിക്കുമെന്ന് അറിയാമല്ലോ? അര്ജുന് കൊടുത്ത പിന്തുണയില്‍ മലയാളികള്‍ അത് തെളിയിച്ചു കഴിഞ്ഞു. മലയാളികള്‍ രണ്ടു തരമാണ്. അവസരത്തിനൊത്ത് പെരുമാറുന്ന ടീംസ് ഉണ്ട്.
എന്നാൽ അതേസമയത്ത് ഒരാളെക്കുറിച്ച് ഒരു നെഗറ്റീവ് സാധനം മൈന്‍ഡില്‍ ആദ്യംതന്നെ സെറ്റ് ചെയ്തിട്ട് അതുതന്നെ
വിശ്വസിക്കുന്നവരുമുണ്ട്. അതാണ് പ്രശ്നം’- ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹെലന് ഓഫ് സ്പാര്‍ട്ട മനസു തുറന്നത്.
Post Your Comments