CinemaGeneralLatest NewsMollywoodNEWS

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്; കടുത്ത മനുഷ്യാവകാശ ലംഘനമാണ്; നടൻ ടിനിക്ക് നീതി കിട്ടിയേ പറ്റൂ: ഫേസ്ബുക്ക് കുറിപ്പുമായി ഹരീഷ് പേരടി

ഒരുവിധത്തിലും ഇടപെടാത്ത കേസിലാണ് ഇപ്പോള്‍ ആരോപണം

പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ താന്‍ തികച്ചും നിരപരാധിയണെന്ന് നടന്‍ ടിനി ടോം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരുവിധത്തിലും ഇടപെടാത്ത കേസിലാണ് ഇപ്പോള്‍ ആരോപണം വന്നിരിക്കുന്നത്.

ഇതുവരെ പൊലീസ് വിളിക്കുകയോ, ചോദ്യം ചെയ്യുകയോ, മൊഴി എടുക്കുകയോ ഒന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെയുള്ള ടിനിയുടെ പ്രതികരണം. ഇപ്പോഴിതാ സഹപ്രവര്‍ത്തകനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോയെന്നും, ടിനിക്ക് നീതി കിട്ടിയേ പറ്റൂവെന്നും ഹരീഷ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം……………..

പോലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഒരു ഓൺ ലൈൻ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യൻ …സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?…പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാസംകാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്…ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു…

https://www.facebook.com/hareesh.peradi.98/posts/765641447309540

shortlink

Related Articles

Post Your Comments


Back to top button