സാമൂഹമാധ്യമങ്ങളില്‍ കൂടി ബോഡി ഷെയിമിംഗ് നടത്തി പീഡിപ്പിക്കുന്നതായി നടിയുടെ പരാതി. ഭോജ്പുരി നടി റാണി ചാറ്റർജിയാണ് ധനഞ്ജയ് സിംഗ് എന്ന വ്യക്തി തന്നെ മാനസികമായി ഉപദ്രവിക്കുന്നതെന്ന പരാതിയുമായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഇത് വെളിപ്പെടുത്തിയത്.
ഇൻസ്റ്റാഗ്രാമിൽ ഒരു നീണ്ട പോസ്റ്റ് പങ്കിട്ട റാണി, വളരെക്കാലമായി ധനഞ്ജയ് തന്നെ ബോഡി ഷേം ചെയ്യുന്നുവെന്നും അശ്ലീല പദപ്രയോഗം നടത്തി അപമാനിക്കുന്നതായും ആരോപിക്കുന്നു. ഇത് തന്നെ മോശമായി ബാധിച്ചു. വർഷങ്ങളായി താൻ ഇത് അവഗണിക്കുകയാണെന്നും എന്നാൽ ഇപ്പോൾ വിട്ടുകളയാന്‍ പറ്റുന്നില്ലെന്നും അവർ വെളിപ്പെടുത്തി.
കൂടാതെ മുംബൈ പോലീസിനെ ടാഗുചെയ്ത താരം താന്‍ കടുത്ത നടപടിയെടുക്കുകയാണെങ്കിൽ ധനഞ്ജയ് സിങ് ആയിരിക്കും ഉത്തരവാദിത്തമെന്നും പറഞ്ഞു. സൈബർ സെല്ലിലും പരാതി നൽകിയിരുന്നുവെങ്കിലും അയാള്‍ ഒരിക്കലും തന്റെ പേര് എഴുതിയിട്ടില്ലെന്നും അതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചതെന്നും റാണി പറഞ്ഞു.
Post Your Comments